Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ ഒരു ഗഡു ക്ഷാമബത്ത കൂടി

തിരുവനന്തപുരം: ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമാക്കുമെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ നാല് ശതമാനം വരുന്ന ഒരു ഗഡു ഡിഎ കൂടി സംസ്ഥാന ജീവനക്കാര്‍ക്ക് അനുവദിക്കും.

കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള രണ്ടു ഗഡു ക്ഷാമബത്ത കുടിശികയും ഈ മാസം കേന്ദ്രം പ്രഖ്യാപിക്കാനിരിക്കുന്ന ക്ഷാമബത്തയും സംസ്ഥാന ജീവനക്കാര്‍ക്ക് നല്‍കാനുള്ള തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കേന്ദ്രം ഇതുവരെ 64 ശതമാനം ഡിഎയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനം 55 ശതമാനം ഡിഎ നല്‍കുന്നുണ്ട്. ഇതുകൂടാതെയാണ് നാല് ശതമാനം ഡിഎ കൂടി നല്‍കുന്നത്. നാല് ശതമാനം ഡിഎ അടക്കം 59 ശതമാനം ഡിഎ നല്‍കുന്നതിനുള്ള ഉത്തരവിറക്കിക്കഴിഞ്ഞു.

അടുത്ത വര്‍ഷം കേന്ദ്രം ഒരു ശതമാനം ഡിഎ കൂടി നല്‍കിയാലും അതിനനുസരിച്ച് സംസ്ഥാന ജീവനക്കാര്‍ക്കും ഡിഎ നല്‍കാനുള്ള തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മൊത്തം 71 ശതമാനം വരെ ഡിഎ നല്‍കാനുള്ള വകുപ്പ് ബജറ്റിലുണ്ട്.

വളരെ യാഥാര്‍ഥ്യബോധമുള്ള ബജറ്റാണ് താന്‍ അവതരിപ്പിച്ചതെന്നും ബജറ്റില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം നടപ്പിലാക്കുമെന്നും വക്കം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+