പിന്നോക്ക മുന്നണി രൂപീകരിക്കും: വിദ്യാസാഗര്‍
തിരുവനന്തപുരം: സേവ് എസ്എന്‍ഡിപി ഫോറം സംസ്ഥാനത്തെ പിന്നോക്ക സമുദായങ്ങളുടെയും ദളിതരുടെയും വിശാലമുന്നണി രൂപീകരിക്കുമെന്ന് ഫോറം നേതാവ് സി. കെ. വിദ്യാസാഗര്‍ പറഞ്ഞു.
ഈഴവസമുദായത്തെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഹിഡണ്‍ അജണ്ടയില്‍ നിന്ന് രക്ഷിക്കാനാണ് ഇതെന്ന് വിദ്യാസാഗര്‍ വ്യക്തമാക്കി. സേവ് എസ്എന്‍ഡിപി ഫോറം യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിദ്യാസാഗര്‍.
എസ്എന്‍ഡിപിയെ സംഘ്പരിവാറിന്റെ വര്‍ഗീയക്യാമ്പിലേക്ക് നയിക്കുന്ന നടേശന്‍ ഈഴവ സമുദായത്തെ വഞ്ചിക്കുകയാണെന്ന് വിദ്യാസാഗര്‍ ആരോപിച്ചു.












Click it and Unblock the Notifications