കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ ഇന്ത്യ മറികടക്കുമെന്ന് റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: 2015ഓടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയേക്കാള്‍ മുന്‍പിലെത്തുമെന്ന് നിക്ഷേപബാങ്കായ ഗോള്‍ഡ്മാന്‍ സാച്ചസ് വൃത്തങ്ങളെ ഉദ്ധരിച്ച് ലണ്ടനില്‍ പ്രസിദ്ധീകരിക്കുന്ന സന്‍ഡെ ടൈംസ് റിപ്പോര്‍ട്ട്. അടുത്ത 50 വര്‍ഷത്തിനുളളില്‍ ഇന്ത്യ അതിവേഗം സാമ്പത്തിക വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

2004ല്‍ ഇന്ത്യയുടെ സാമ്പത്തികരംഗം എട്ട് ദശാംശം രണ്ട് ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയിട്ടുണ്ട്. ഈ കാലയളവില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയാകട്ടെ ഒന്‍പത് ദശാംശം അഞ്ചാണ്. ഇംഗ്ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച രണ്ട് ദശാംശം എട്ടു ശതമാനം മാത്രമാണ്.

അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഒരോ വര്‍ഷവും ഇന്ത്യക്ക് അഞ്ചു ശതമാനം വീതം സാമ്പത്തിക വളര്‍ച്ചയുണ്ടാകും. എന്നാല്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച 2020ഓടെ അഞ്ചു ശതമാനം വച്ച് കുറയാനാണ് സാധ്യത.

2022ല്‍ ഇംഗ്ലണ്ടിനെയും 2032ല്‍ ജപ്പാനേയും സാമ്പത്തികവളര്‍ച്ചയില്‍ പിന്നിലാക്കി ഇന്ത്യ അമേരിക്കക്കും ചൈനക്കും പുറകിലായി ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിക്ഷേപകര്‍ക്ക് നല്ല ഫലം തിരികെക്കൊടുക്കുന്ന ഇന്ത്യന്‍ വിപണിയും ഐടി മേഖലയില്‍ ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളുമാണ് ഈ കണക്കുകൂട്ടലിനടിസ്ഥാനമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X