എച്ച്ഐവി: വാക്സിന്‍ പരീക്ഷണം തുടങ്ങി
പൂനെ: എച്ച്ഐവി തടയാന്‍ കണ്ടെത്തിയ മരുന്ന് ആളുകളില്‍ പരീക്ഷിച്ചു തുടങ്ങിയതായി ദേശീയ എയ്ഡ്സ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സഞ്ജയ് മെഹദേല്‍ അറിയിച്ചു.
പരീക്ഷണത്തിനു തയ്യാറായി എത്തിയ 34 പേരടങ്ങുന്ന ആദ്യസംഘത്തിലെ ഒരാളിലാണ് ഫെബ്രവരി ഏഴ് തിങ്കളാഴ്ച പരീക്ഷണാര്‍ത്ഥം മരുന്നു കുത്തിവച്ചത്. സാമൂഹ്യപ്രവര്‍ത്തകരും ഓഫീസ് ജോലിക്കാരുമുള്‍പ്പെടെയുള്ള ഈ സംഘത്തില്‍ 60 ശതമാനം സ്ത്രീകളാണ്. അടുത്ത 10 ദിവസത്തിനുള്ളില്‍ ആദ്യംസഘത്തിലെ എല്ലാവര്‍ക്കും മരുന്നു കുത്തിവയ്ക്കുമെന്നും മെഹദേല്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് എയ്ഡ്സിനെതിരായ വാക്സിന്‍ പരീക്ഷണം നടത്തുന്നത്.












Click it and Unblock the Notifications