ബീഹാറിലെ 658 ബൂത്തുകളില്‍ റീപോളിംഗ് തുടങ്ങി
പട്ന: ബീഹാറിലെ 658 ബൂത്തുകളില്‍ ഫിബ്രവരി ഏഴ് തിങ്കളാഴ്ച രാവിലെ റീപോളിംഗ് ആരംഭിച്ചു. ഗയ, ജെഹാനാബാദ്, ഭോജ്പുര്‍, നവദ തുടങ്ങിയ ജില്ലകളിലാണ് വീണ്ടും വോട്ടെടുപ്പു നടത്തുന്നത്.
ജാര്‍ഖണ്ഡിലെ ഗിരിധിയ ജില്ലയിലെ ഒന്‍പതു കേന്ദ്രങ്ങളിലേക്കും ഹരിയാനയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കും വീണ്ടും വോട്ടെടുപ്പു നടത്തുന്നുണ്ട്. ഫെബ്രുവരി 23നാണ് ഹരിയാനയില്‍ വീണ്ടും വോട്ടെടുപ്പു നടക്കുന്നത്.
ഹരിയാന, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഫെബ്രവരി മൂന്നിനാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നത്.
വോട്ടെടുപ്പു ക്രമക്കേടുകളെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ വീണ്ടും വോട്ടെടുപ്പു നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications