മഞ്ഞുമലഇടിഞ്ഞ് ആറു സൈനികര്‍ മരിച്ചു
ശ്രീനഗര്‍: ഫെബ്രവരി ആറ് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ മഞ്ഞു മല ഇടിച്ചിലില്‍ ജമ്മു-ശ്രീനഗര്‍ ശ്മീര്‍ ദേശീയപാതയ്ക്കടുത്ത് ആറു സൈനികര്‍ മരിച്ചു. ഇന്‍ഡോ-തിബറ്റന്‍ അതിര്‍ത്തി രക്ഷാവിഭാഗത്തില്‍ പെട്ടവരാണ് മരിച്ചവര്‍.
10പേരടങ്ങിയ സൈനികരുടെ സംഘം താമസിച്ചിരുന്ന കൂടാരത്തിന് മുകളിലേക്ക് മഞ്ഞു മല ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ജവഹര്‍ ടണലിനടുത്താണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരിച്ച ആറു സൈനികരുടെയും മൃതദേഹം കണ്ടെടുത്തു. കാണാതായ മറ്റു നാലുപേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
ഫെബ്രവരി ആറ് ഞായറാഴ്ച വൈകീട്ടു മുതല്‍ ഇവിടെ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ജവഹര്‍ ടണലിനടുത്തായി ഏഴടിയോളം ഉയരത്തില്‍ മഞ്ഞു മൂടിക്കിടക്കുന്നുണ്ട്.
മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ബനിഹല്‍-ജവഹര്‍ ടണല്‍ ഭാഗത്ത് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications