ഗുണ്ടാനിയമം: രണ്ടു പേര്‍ കൂടി അറസ്റില്‍
കാഞ്ചീപുരം: ശങ്കരരാമന്‍ കൊലക്കേസില്‍ രണ്ട് പേരെ കൂടി ഗുണ്ടാനിയമപ്രകാരം അറസ്റ് ചെയ്തു.
കേസില്‍ ഒക്ടോബര്‍ 27ന് വ്യാജകീഴടങ്ങല്‍ നടത്തിയ അഞ്ച് പേരില്‍ പെട്ട സതീഷ്, രവി എന്നിവര്‍ക്കെതിരായണ് ഗുണ്ടാനിയമപ്രകാരം കുറ്റം ചുമത്തിയത്. ഇവരെ അറസ്റ് ചെയ്യുന്ന ഉത്തരവില്‍ ഫിബ്രവരി ആറ് ഞായറാഴ്ച രാത്രി ജില്ലാ കളക്ടര്‍ ഒപ്പുവച്ചു.
ഇതോടെ കേസിലെ ഗുണ്ടാനിയമപ്രകാരം കുറ്റം ചുമത്തിയ പ്രതികളുടെ എണ്ണം15 ആയി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം അഞ്ച് പേരെ ഗുണ്ടാനിയമപ്രകാരം അറസ്റ് ചെയ്തിരുന്നു. കാഞ്ചി സ്വാമിമാരായ ജയേന്ദ്ര സരസ്വതി, വിജയേന്ദ്ര സരസ്വതി എന്നിവരുള്‍പ്പെടെ 25 പേരാണ് കേസിലെ പ്രതികള്‍.












Click it and Unblock the Notifications