തോല്‍ക്കുമെന്ന് പാകിസ്ഥാന് പേടി: മോഡി
ജാംഷെഡ്പൂര്‍: ഇന്ത്യക്കെതിരായ ക്രിക്കറ്റ് ടെസ്റില്‍ തോല്‍ക്കുമെന്ന പേടിയുള്ളതുകൊണ്ടാണ് അഹമ്മദാബാദില്‍ കളിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാവാത്തതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി.
ഗുജറാത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍ ഈയിടെ ഒരു സംഘം പാകിസ്ഥാന്‍ ഡോക്ടര്‍മാര്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് നടന്ന പ്രത്യേക ഒളിമ്പിക്സില്‍ ഒരു പാകിസ്ഥാന്‍ ടീം പങ്കെടുത്തിട്ടണ്ട്. എന്നിട്ടും അഹമ്മദാബാദില്‍ കളിക്കാന്‍ പാകിസ്ഥാന്‍ ടീം തയ്യാറാവാത്തത് അവിടെ വച്ച് ഇന്ത്യയോട് തോല്‍ക്കുമെന്ന പേടിയുള്ളതുകൊണ്ടാണ്- മോഡി പറഞ്ഞു.
ബിജെപി ജാര്‍ഖണ്ഡ് പ്രസിഡന്റ് രഘുവര്‍ദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് മോഡി ഇങ്ങനെ പറഞ്ഞത്.
രണ്ട് ദശകമായി കശ്മീരില്‍ തുടരുന്ന ഭീകരപ്രവര്‍ത്തനം പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് അവസാനിപ്പിക്കണമെന്ന് മോഡി ആവശ്യപ്പെട്ടു.












Click it and Unblock the Notifications