നാനാവതി കമ്മിഷന്‍ ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും
ദില്ലി: 1984ലെ സിക്ക് വിരുദ്ധ കലാപത്തെ കുറിച്ച് അന്വേഷിച്ച നാനാവതി കമ്മിഷന്‍ ഫിബ്രവരി ഒമ്പത് ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
ആഭ്യന്തരമന്ത്രി ദില്ലിയില്‍ ഇല്ലാത്തതിനാല്‍ കമ്മിഷന്റെ കാലാവധി തീരുന്ന ജനവരി 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സിക്ക് വിരുദ്ധ കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന രണ്ടാമത്തെ ജുഡീഷ്യല്‍ സമിതിയാണ് ജസ്റിസ് ജി. ടി. നാനാവതി കമ്മിഷന്‍. 1999ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് നാനാവതി കമ്മിഷനെ നിയോഗിച്ചത്. കലാപവുമായി ബന്ധപ്പെട്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് കമ്മിഷന്‍ അന്വേഷണം നടത്തിയിരുന്നു.
ആരോപണ വിധേയരായ നേതാക്കള്‍ കമ്മിഷന് മുന്നില്‍ ഹാജരായിരുന്നു. കലാപം നടക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന മുന്‍പ്രധാനമന്ത്രി നരസിംഹറാവു, വസന്ത് സാഥെ, കമല്‍നാഥ്, ജഗ്ദീഷ് ടൈറ്റ്ലര്‍, സാജന്‍കുമാര്‍, ധര്‍മദാസ് ശാസ്ത്രി തുടങ്ങിയവരെയാണ് കമ്മിഷന്‍ വിളിച്ചുവരുത്തിയത്.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട 1984 ഒക്ടോബര്‍ 31 വൈകുന്നേരം മുതല്‍ നാല് ദിവസത്തോളം നീണ്ടുനിന്ന ആക്രമണങ്ങളില്‍ മൂവായിരത്തിലേറെ സിക്കുകാര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications