കരുണാകരന്റെ പ്രസ്താവന അച്ചടക്കലംഘനം
കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആരുമായും കൂട്ടുകൂടുമെന്ന കെ. കരുണാകരന്റെ പ്രസ്താവന അച്ചടക്കലംഘനമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ. സി. ജോസ് പറഞ്ഞു.
കരുണാകരന്റെ പ്രസ്താവന കെപിസിസിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കരുണാകരനെതിരെ നടപടി വേണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്.
കരുണാകരന് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കില്‍ അത് അറിയിക്കേണ്ടത് കെപിസിസിയെയായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കരുണാകരന്റെ പ്രസ്താവന യുഡിഎഫിനെ ദോഷകരമായി ബാധിക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ താന്‍ നിര്‍ദേശിച്ചവരെ ഉള്‍പ്പെടുത്താത്തതാണ് ഇപ്പോള്‍ കരുണാകരനെ പ്രകോപിപ്പിച്ചത്. സംഘടനാ തിരഞ്ഞെടുപ്പ് നടക്കില്ലെന്ന കരുണാകരന്റെ പ്രസ്താവന ശരിയല്ല. നിശ്ചിതസമയത്തുതന്നെ തിരഞ്ഞെടുപ്പ് നടന്നിരിക്കും.
പുതിയ കെപിസിസി നിലവില്‍വന്നതിന് ശേഷം എല്ലാ ഗ്രൂപ്പുകളെയും ഒരു പോലെ പരിഗണിച്ചിട്ടുണ്ടെന്ന് എ. സി. ജോസ് പറഞ്ഞു.












Click it and Unblock the Notifications