കരുണാകരന്റേത് സമ്മര്‍ദ തന്ത്രം: ഉണ്ണിത്താന്‍
തിരുവനന്തപുരം: കെ.കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. തന്റെ മക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കാനായി കോണ്‍ഗ്രസ് നേതൃത്വത്തെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തുകയെന്നത് കരുണാകരന്റെ സ്വഭാവമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും കരുണാകരന്‍ ആരോപണങ്ങളുന്നയിക്കുന്നത് തന്റെ മക്കളുടെ സ്ഥാനങ്ങളെ കരുതിത്തന്നെയാണ്. രാജ്യസഭയില്‍ നിന്നും രാജിവച്ച ശേഷം കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തുകയായിരിക്കും കരുണാകരനു നല്ലത്.
കരുണാകരന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും രാജ്േമോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കരുണാകരന്‍ പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications