ആത്മഹത്യ ചെയ്തത് 173 കര്‍ഷകര്‍: മന്ത്രി
തിരുവനന്തപുരം: കൃഷിനാശവും മറ്റും മൂലം കേരളത്തില്‍ 173 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്ന് കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ നിയമസഭയില്‍ അറിയിച്ചു.
മരിച്ചവരില്‍ 28 പേരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും ബാക്കിയുള്ളവര്‍ക്ക് ഉടന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഫിബ്രവരി ഏഴ് തിങ്കളാഴ്ച കോടിയേരി ബാലകൃഷ്ണന്റെ (സിപിഎം) ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കുരുമുളക് വിലയിടിവിനെ തുടര്‍ന്ന് സംഭരണം നടത്തുന്നതിനായി കേരള സ്റേറ്റ് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. ചില രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയാണ് കുരുമുളകിന്റെ വിലയിടിവിന് കാരണം. ചില തുറമുഖങ്ങളിലൂടെയുള്ള ഇറക്കുമതി നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നെല്ല് സംഭരണത്തിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനാവശ്യമായ തുക സഹകരണ സംഘങ്ങള്‍ക്ക് നല്‍കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications