ഗുരുവായൂരില്‍ മെറ്റല്‍ ഡിറ്റക്ടര്‍ തിങ്കളാഴ്ച സ്ഥാപിക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രകവാടത്തിലും ഊട്ടു പുരയിലേക്കുള്ള കവാടത്തിലും ഫെബ്രവരി ഏഴ് തിങ്കളാഴ്ച മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിക്കും. മുപ്പതോളം പൊലീസുകാരെ കൂടി സുരക്ഷയ്ക്ക് നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. അമ്പലത്തിലെത്തുന്നവരെ നിരീക്ഷിക്കാനും സംവിധാനമുണ്ടാകും.
ഞായറാഴ്ച ക്ഷേത്രം സന്ദര്‍ശിച്ച ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.
ഗുരുവായൂര്‍ ക്ഷേത്രവും സമീപത്തുള്ള ലോഡ്ജുകളും ഫെബ്രവരി 13ന് ബോംബ് വച്ച് തകര്‍ക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്ന സാഹചര്യത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് ഭീഷണിക്കത്തയച്ചിരുന്നത്.
തമിഴ്നാട്ടില്‍ നിന്നും കോശി, ആവഡി ഹെവി വെഹിക്കിള്‍സ് ഫാക്ടറി എസ്റേറ്റ്, ചെന്നൈ എന്ന വിലാസത്തിലാണ് ഭീഷണിക്കത്ത് അയച്ചിരുന്നത്. കത്ത് വ്യാജമാണെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായിരുന്നെങ്കിലും സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് തീരുമാനം. കത്ത് ലഭിച്ചതിനു ശേഷം ക്യാമറ, മൊബൈല്‍ ഫോണുകള്‍ എന്നിവ ക്ഷേത്രത്തിലും പരിസരത്തും നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications