പ്രമുഖ വ്യവസായി കെ ജനാര്‍ദ്ദനന്‍പിള്ള അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ കശുവണ്ടി വ്യവസായിയായിരുന്ന കെ. ജനാര്‍ദ്ദനന്‍പിള്ള (85) അന്തരിച്ചു. ഫെബ്രവരി ആറ് ഞായറാഴ്ച രാത്രി 7.15ന് കോസ്മോപൊളിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
ശവസംസ്കാരം ഫെബ്രവരി ഏഴ് തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് കൊല്ലത്തുള്ള എന്‍എന്‍സി എസ്റേറ്റില്‍ നടക്കും.
കേരളത്തിലെ കശുവണ്ടി വ്യവസായ രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു ജനാര്‍ദ്ദനന്‍പിള്ള. കശുവണ്ടിപ്പരിപ്പ് കയറ്റുമതിയിലൂടെ കൊല്ലം നഗരത്തെ വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
സൗത്ത് ഇന്ത്യാ കാഷ്യു മാനുഫാക്ച്ചറേഴ്സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റായിരുന്നു. കശുവണ്ടി വ്യവസായത്തിന് പുറമേ മീറ്റ് എക്സ്പോര്‍ട്ടിംഗ് യൂണിറ്റ് മുതല്‍ ഷിപ്പിംഗ് കമ്പനി വരെ പിള്ളയുടെ എന്‍. എന്‍. സി. വ്യവസായ സാമ്രാജ്യം വ്യാപിച്ചുകിടക്കുന്നുണ്ട്. കേരളപത്രിക ദിനപത്രത്തിന്റെ ചെയര്‍മാനായിരുന്നു. കാഷ്യു എക്സ്പോര്‍ട്ട് കൗണ്‍സില്‍ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച കാഷ്യുഎക്സ്പോര്‍ട്ടര്‍ക്കുള്ള ദേശീയ അവാര്‍ഡ് അഞ്ച് തവണ ലഭിച്ചിട്ടുണ്ട്.
രാജാമണിയാണ് ഭാര്യ. ബ്രിട്ടാനിയ ബിസ്കറ്റ് കമ്പനി ചെയര്‍മാനും പ്രമുഖ ബിസ്കറ്റ് വ്യവസായിയുമായിരുന്ന അന്തരിച്ച രാജന്‍പിള്ള, ലീല, ഗീത, ശോഭ, ജ്യോതി, ജെ. രാജ്മോഹന്‍പിള്ള, ലക്ഷ്മി എന്നിവര്‍ മക്കളാണ്.
നീനാപിള്ള, പരേതനായ ബി. രാമാനുജന്‍തമ്പി, വ്യവസായികളായ എസ്. രാധാകൃഷ്ണന്‍നായര്‍, ആര്‍. ഗോപിനാഥന്‍നായര്‍, എന്‍. നാരായണന്‍തമ്പി, കെ. നീലകണ്ഠന്‍നായര്‍, വിനീതാപിള്ള, ശ്രീകാന്ത് എന്നിവര്‍ മരുമക്കളാണ്.












Click it and Unblock the Notifications