റോഡ് സുരക്ഷാ അതോറിറ്റി രൂപീകരിക്കും: മന്ത്രി മുനീര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ കണക്കിലെടുത്ത് റോഡ് സുരക്ഷാ അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ടെന്ന് പൊതുമരാമത്തു വകുപ്പുമന്ത്രി കെ.എം മുനീര്‍ നിയമസഭയില്‍ അറിയിച്ചു.
കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് എന്നിവിടങ്ങളിലെ റെയില്‍വെ മേല്‍പ്പാലങ്ങളുടെ പണി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. നിര്‍മാണജോലികള്‍ വേഗത്തിലാക്കാന്‍ റെയില്‍വെയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
റെയില്‍വെ പാത ഇരട്ടിപ്പിക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യമാക്കാനുള്ള നടപടികള അതിവേഗ പദ്ധതിക്കു കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് റവന്യൂവകുപ്പുമന്ത്രി കെ.എം മാണി അറിയിച്ചു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനാവശ്യമായ 120 ഏക്കര്‍ സ്ഥലം ലഭ്യമാക്കാന്‍ 600ളം കുടുംബങ്ങളോടാവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥലത്തിന്റെ വില സംബന്ധിച്ച് അവരുമായി ചര്‍ച്ച നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications