കരുണാകരനുമായി കൂട്ടുകൂടില്ല: വി. എസ്
മലപ്പുറം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ കെ. കരുണാകരനുമായി കൂട്ടുകൂടുന്ന പ്രശ്നമില്ലെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
മലപ്പുറത്ത് ചുങ്കത്തറയില്‍ സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്‍.
കെ. കരുണാകരന്റെയും കൂടെയുള്ളവരുടെയും സഹായം ഇടതുമുന്നണിക്ക് ആവശ്യമില്ല. അവരുടെയെല്ലാം വിശ്വാസ്യത ജനങ്ങള്‍ അളന്നുകഴിഞ്ഞതാണ്. യുഡിഎഫിലെ ഉമ്മന്‍ചാണ്ടിയോട് എതിര്‍പ്പുള്ളവര്‍ സമാന്തരമായി സമരം സംഘടിപ്പിക്കുകയാണ് വേണ്ടത്.
വൈകിയാണെങ്കിലും കരുണാകരന് വിവേകം വന്നതില്‍ സന്തോഷമുണ്ട്. സര്‍ക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ എല്ലാ നീക്കങ്ങളെയും സ്വാഗതം ചെയ്യുന്നു- അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications