Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാക്കില്‍ ആക്രമണങ്ങളില്‍ 30 മരണം

മൊസുല്‍: ഇറാക്കിലെ രണ്ട് നഗരങ്ങളില്‍ ഫിബ്രവരി ഏഴ് തിങ്കളാഴ്ചയുണ്ടായ ചാവേര്‍ ബോംബാക്രമണങ്ങളില്‍ 30 പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു.

വടക്കന്‍ ഇറാക്കി നഗരമായ മൊസൂലിലെ ഒരു ആശുപത്രിയില്‍ നടന്ന ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 12 പൊലീസുകാര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. അല്‍കെയ്ദയുമായി ബന്ധമുള്ള ഒരു സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

മൊസൂലില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൊസൂലിലെ ഒരു പൊലീസ് സ്റേഷന് നേരെ കലാപകാരികള്‍ ആക്രമണം നടത്തി. മൂന്ന് നാട്ടുകാര്‍ ആക്രമണത്തില്‍ മരിച്ചു.

ബാക്കുബ നഗരത്തിലെ പൊലീസ് ആസ്ഥാനത്തിന്റെ ഗേറ്റിന് സമീപം ഒരു കാര്‍ ബോംബ് പൊട്ടിത്തെറിച്ച് 15 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പൊലീസ് ജോലി തേടിയെത്തിയവരാണ് മരിച്ചവരില്‍ മിക്കവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+