കേരളത്തില്‍ വ്യവസായ സാഹചര്യം ഒരുക്കും: മുഖ്യമന്ത്രി
പത്തനംതിട്ട: സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്കാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അടൂരിലെ എളമണ്ണയില്‍ കിന്‍ഫ്ര ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രിയില്‍ പാര്‍ക്കിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കിന്‍ഫ്ര പാര്‍ക്കിനെ പ്രത്യേകസാമ്പത്തികപദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കിന്‍ഫ്ര പാര്‍ക്കിന്റെ ആദ്യഘട്ട വികസനത്തിന് 25 കോടിയാണ് വേണ്ടിവരിക. ഇതില്‍ 10 കോടി കേന്ദ്രസഹായമായി ലഭിക്കും.ഈ പാര്‍ക്കിനോടൊപ്പം ചെറിയതോതിലുള്ള വ്യാവസായിക പാര്‍ക്ക് സ്ഥാപിക്കാനും സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്.
സംസ്ഥാനത്തെ നിക്ഷേപസാഹചര്യം കൂടുതല്‍ വിപുലമാക്കാനും വ്യവസായങ്ങളാരംഭിക്കുന്നതുവഴി തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വ്യവസായമന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ്, ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശ്, ജലവിഭവവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications