Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: സ്റാലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസില്‍ ഗുണ്ടാനിയമപ്രകാരം അറസ്റിലായ സില്‍വര്‍സ്റാര്‍ എന്ന സ്റാലിന്റെ ജാമ്യാപേക്ഷ ചെങ്കല്‍പേട്ടിലെ സെഷന്‍സ് കോടതി തള്ളി.

വധക്കേസിലുള്‍പ്പെട്ട സതീഷ്, ദില്‍പാണ്ഡ്യന്‍, അറുമുഖന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലുള്ള വാദം ഫെബ്രവരി 10ലേക്കും ശേഖര്‍, ദേവരാജന്‍ എന്നിവരുടേത് ഫെബ്രവരി 16ലേക്കും മാറ്റിവച്ചിട്ടുണ്ട്.

ഇവരില്‍ ശേഖറും ദേവരാജനും ഒഴികെയുള്ളവരുടെ മേല്‍ ഗുണ്ടാനിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

കേസില്‍ ജാമ്യം ലഭിച്ച ശെന്തില്‍കുമാര്‍, അറുമുഖം എന്നിവര്‍ക്ക് കുറ്റപത്രത്തിന്റെ കോപ്പി നല്‍കാനായി കോടതി മുന്‍പാകെ ഹാജരാകാന്‍ സമന്‍സയച്ചു.

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിക്കും കുറ്റപത്രം കൈപ്പറ്റാനായി കോടതി സമന്‍സയച്ചിട്ടുണ്ട്.

1800 പേജുള്ള കുറ്റപത്രം ജനവരി 21നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+