കാഞ്ചി: ഒരു പ്രതിക്കെതിരെ കൂടി ഗുണ്ടാനിയമം
കാഞ്ചീപുരം: ശങ്കരരാമന്‍ കൊലക്കേസിലെ മറ്റൊരു പ്രതിക്കെതിരെ കൂടി ഗുണ്ടാനിയമപ്രകാരം കുറ്റം ചുമത്തി.
കേസിലെ 23-ാം പ്രതി സില്‍വസ്റര്‍ എന്ന സ്റാലിനെതിരെയാണ് ഗുണ്ടാനിയമം ചുമത്തിയത്. ജില്ലാ കളക്ടര്‍ ആര്‍. വെങ്കടേശന്‍ സില്‍വര്‍സ്റണെ അറസ്റ് ചെയ്യുന്ന ഉത്തരവില്‍ ഒപ്പുവച്ചു.
കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സില്‍വര്‍സ്റണിനെതിരെ ചുമത്തിയിരിക്കുന്നത്. ശങ്കരാമന്‍ കൊലക്കേസിലെ പ്രതികളില്‍ ഗുണ്ടാനിയമം ചുമത്തപ്പെടുന്ന പതിനാറാമത്തെയാളാണ് സില്‍വര്‍സ്റണ്‍.












Click it and Unblock the Notifications