കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ: എന്‍ഡിഎ പ്രക്ഷോഭം ഇന്ന് മുതല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഗോവയിലെ മനോഹര്‍ പാരികര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് എന്‍ഡിഎയുടെ നേതൃത്വത്തില്‍ ഫിബ്രവരി എട്ട് ചൊവ്വാഴ്ച പ്രക്ഷോഭം നടത്തും.

ചൊവ്വാഴ്ച ദില്ലിയില്‍ നടക്കുന്ന ധര്‍ണയില്‍ മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി, ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനി, എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ പങ്കെടുക്കും. ജനാധിപത്യത്തെ രക്ഷിക്കുക, ജാമിറിനെ നീക്കുക എന്നതാണ് പ്രക്ഷോഭത്തിന്റെ മുദ്രാവാക്യം.

ബിജെപി സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണര്‍ എസ്. സി. ജാമിറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഫിബ്രവരി ഒമ്പത് ബുധനാഴ്ച മുതല്‍ ജസ്വന്ത് സിംഗ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭം ഗോവയില്‍ നടത്തുമെന്ന് ബിജെപി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.

പ്രക്ഷോഭത്തിന്റെ സമാപനദിവസമായ ഫിബ്രവരി 16ന് നടക്കുന്ന പരിപാടികളില്‍ എല്‍. കെ. അദ്വാനി പങ്കെടുക്കും. നഖ്വി, വെങ്കയ്യ നായിഡു, മുരളി മനോഹര്‍ ജോഷി, വി. കെ. മല്‍ഹോത്ര, ബി. സി. ഖാണ്ഡുരി എന്നീ നേതാക്കളും പ്രക്ഷോഭത്തില്‍ പങ്കെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X