വീരപ്പന്‍ വധം: അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
ചെന്നൈ: വീരപ്പനെ വെടിവച്ചുകൊന്ന സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയുടെ ഹര്‍ജിയിന്മേല്‍ ധര്‍മപുരി ആര്‍ഡിഒയോട് അന്വേഷണം നടത്താനാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വീരപ്പന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരു പരാതി രജിസ്റര്‍ ചെയ്യാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി.
വീരപ്പന്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് മുത്തുലക്ഷ്മി ഹര്‍ജി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പരാതി രജിസ്റര്‍ ചെയ്തില്ലെന്നും ഇത്തരം ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗരേഖകള്‍ പാലിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications