എയര്‍ ഇന്ത്യാ എക്സ്പ്രസ് ആരംഭിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്ര സാധ്യമാക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഉടന്‍ ആരംഭിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
നിയമസഭാംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ നിരക്കിലുള്ള എയര്‍ അറേബ്യ സര്‍വീസ് കേരളത്തിലെത്തിക്കാനും ശുപാര്‍ശ ചെയ്യും.
തൊഴില്‍മേഖലകളിലെ തട്ടിപ്പുതടയാനും പ്രവാസി മലയാളികളുടെ നാട്ടിലുള്ള സ്വത്ത്, കുടുംബപരമായ തര്‍ക്കങ്ങള്‍ എന്നിവ പരിഹരിക്കാന്‍ എന്‍ആര്‍ഐ പൊലീസ് സെല്‍ ആരംഭിക്കും. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ ഒരു മലയാളി ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് കേന്ദ്രത്തോടാവശ്യപ്പടും.
വിദേശ മലയാളികളുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications