Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പ് പോര് മുറുകുന്നു; ഹൈക്കമാന്റ് ഇടപെടും

തിരുവനന്തപുരം: കെ. കരുണാകരന്‍ വീണ്ടും ഗ്രൂപ്പ് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനായി ഹൈക്കമാന്റ് ഇടപെടുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആരുമായും കൂട്ടുകൂടുമെന്ന കെ. കരുണാകരന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണ് നടത്തിയതെന്ന് അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് ഗിരിജാവ്യാസ് ദില്ലിയില്‍ പറഞ്ഞു.

അതിനിടെ കരുണാകരനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ ഗ്രൂപ്പുകളിലെ നേതാക്കള്‍ രംഗത്തുവന്നതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ഒരിക്കല്‍ കൂടി ഗ്രൂപ്പ് യുദ്ധം മുറുകി. കരുണാകരന്‍ നടത്തിയത് അച്ചടക്കലംഘനമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ. സി. ജോസ് പറഞ്ഞതിന് പിന്നാലെയാണ് ഐ ഗ്രൂപ്പിന് വേണ്ടി എന്‍. വേണുഗോപാല്‍ രംഗത്തുവന്നത്.

കരുണാകരനെതിരെ നടപടിയെടുക്കാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ഐ ഗ്രൂപ്പിനെ പുറത്താക്കാനുള്ള ശ്രമം നടക്കില്ലെന്നും വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുറച്ചു മാസങ്ങളായി കരുണാകര വിരുദ്ധരായ ചിലരുടെ കൈകളിലാണ് പാര്‍ട്ടിനേതൃത്വമെന്നും ഈ സ്ഥിതി മാറണമെന്നും വേണുഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+