ചന്ദനമാഫിയക്ക് ഉന്നതരുമായി ബന്ധം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ചന്ദന മാഫിയക്ക് മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരുമായി ബന്ധമുണ്ടെന്ന് ഹൈക്കോടതി.
പാലക്കാട് വാളയാര്‍ റൂറല്‍ ഇന്‍ഡസ്ട്രീസ് എന്ന ഫാക്ടറിയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനത്തടികള്‍ പിടിച്ചെടുത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്. കേസിലെ ആറ് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
മന്ത്രിമാരടക്കമുള്ള ഉന്നതരുമായി ബന്ധമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി ശരിവച്ചു. വനംവകുപ്പിലെ ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications