കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താം ക്ലാസിലെ ഐടി സോഫ്റ്റ്വെയര്‍ പരീക്ഷ മാറ്റിവച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഫിബ്രവരി ഒമ്പത് ബുധനാഴ്ച തുടങ്ങാനിരുന്ന പത്താം ക്ലാസിലെ ഐടി സോഫ്റ്റ്വെയര്‍ പരീക്ഷ മാറ്റിവച്ചു.

അധ്യാപക സംഘടനയായ കെഎസ്ടിഎ പരീക്ഷ ബഹിഷ്കരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയതെന്നാണ് കരുതുന്നത്.

അതേ സമയം പരീക്ഷ ബഹിഷ്കരിക്കുന്ന കാര്യത്തില്‍ കെഎസ്ടിഎയില്‍ വിരുദ്ധഅഭിപ്രായങ്ങളുണ്ടെന്നാണ് അറിയുന്നത്. പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് പരീക്ഷയുമായി സഹകരിക്കാന്‍ കെഎസ്ടിഎയുടെ സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പിന്നീട് ഇടപെട്ട് തീരുമാനം പുന:പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിഭാഗം വി. എസ് പക്ഷക്കാരായതുകൊണ്ട് വി. എസ്സിന്റെ ഇടപെടലിനെ തുടര്‍ന്ന് തീരുമാനം മാറ്റി.

കെഎസ്ടിഎയുടെ ചുമതലയുള്ള സിപിഎം സെക്രട്ടറിയേറ്റ് അംഗവും പിണറായി പക്ഷത്തെ പ്രമുഖനുമായ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. പരീക്ഷ ബഹിഷ്കരിക്കുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് കോടിയേരി യോഗത്തില്‍ അറിയിച്ചിരുന്നു.

ഒരു സ്വകാര്യ കമ്പനിയാണ് പരീക്ഷകള്‍ക്കുള്ള സോഫ്റ്റ്വേറുകള്‍ വികസിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്കെടിഎ പരീക്ഷക്കെതിരെ രംഗത്തുവന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X