അച്ഛനും മക്കളും വിഷം കഴിച്ചു മരിച്ചു
തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി.
പേരൂര്‍ക്കട കുടപ്പനക്കുന്ന് പാതിരപ്പള്ളി പുത്തന്‍വിള വീട്ടില്‍ ജയന്‍ (40), മക്കളായ ആതിര (12), ആര്യ (ഒമ്പത്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ ജയന്റെ ഭാര്യ ഉഷ(32)യെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറായ ജയന്‍ കടബാധ്യതയെ തുടര്‍ന്നാണ് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications