സെക്രട്ടറിയേറ്റ് മാര്‍ച്ച്: വി എസിനെതിരെ കേസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വ്യവസ്ഥകള്‍ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് കേസ്. ചില പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ 2,000 ഓളം പേരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
പ്രകടനം നടത്തുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതു കാരണം എംജ-ി റോഡില്‍ ഗതാഗത തടസ്സമുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായെന്ന് പൊലീസ് പറയുന്നു.
അച്യുതാനന്ദനൊപ്പം എല്‍ഡിഎഫ് നേതാക്കളായ ആന്റണി രാജ-ു, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബിജെ-പി നേതാവ് ബി. കെ. ശേഖര്‍ക്കെതിരെയും കേസുണ്ട്.












Click it and Unblock the Notifications