വനംമന്ത്രി രാജിവയ്ക്കണമെന്ന് അച്യുതാനന്ദന്‍
തിരുവനന്തപുരം: ചന്ദനമാഫിയയുമായി വനംമന്ത്രിക്ക് ബന്ധമുണ്ടെന്ന് ഹൈക്കോടതി പരാമര്‍ശം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ വനംമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
വാളയാര്‍ വുഡ് ഇന്‍ഡസ്ട്രീസ് ഫാക്ടറിയില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റെയ്ഡിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ അമൃതാനന്ദഷെട്ടിയെ സ്ഥലം മാറ്റുകയും ചെയ്തു. ഇതെല്ലാം മന്ത്രിക്ക് ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്നാണ് തെളിയിക്കുന്നത്.
ചന്ദനഫാക്ടറിയില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയയാള്‍ക്ക് മന്ത്രിയുമായി ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ട്.
കൊട്ടിയം പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ഷൈനിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നും അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications