ഇറാക്കില്‍ ആക്രമണങ്ങളില്‍ 24 മരണം
ബാഗ്ദാദ്: ഇറാക്കില്‍ ഫിബ്രവരി എട്ട് ചൊവ്വാഴ്ചയുണ്ടായ വിവിധ അക്രമസംഭവങ്ങളില്‍ 24 പേര്‍ മരിച്ചു.
ഇറാക്കി ആര്‍മിയുടെ ബാഗ്ദാദിലെ റിക്രൂട്ടിംഗ് കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു. ചാവേര്‍ ബോംബ് ആക്രമണമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നത്. കലാപകാരികള്‍ മുമ്പും റിക്രൂട്ടിംഗ് കേന്ദ്രം ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഇറാക്കി സുരക്ഷാ സേനക്ക് നേരെ കലാപകാരികള്‍ ചൊവ്വാഴ്ച നടത്തിയ മറ്റൊരു ആക്രമണത്തില്‍ അഞ്ച് ഇറാക്കികള്‍ മരിച്ചു. ബാഗ്ദാദിന്റെ പടിഞ്ഞാറ്ഭാഗത്തുണ്ടായ ഏറ്റമുട്ടലുകളില്‍ മൂന്ന് പൊലീസ് ഓഫീസര്‍മാര്‍ മരിച്ചു. ഒരു രാഷ്ട്രീയനേതാവിന്റെ കാറിന് നേരെ കലാപകാരികള്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പേര്‍ മരിച്ചു.
തിങ്കളാഴ്ച ബാക്കുബയിലെ ഒരു പൊലീസ് സ്റേഷനില്‍ നടന്ന ആക്രമണത്തില്‍ മരിച്ച 15 പേര്‍ മരിച്ചിരുന്നു. ഇവിടെ മരിച്ചവരില്‍ മിക്കവരും പൊലീസ് ജോലി തേടിയെത്തിയവരായിരുന്നു.












Click it and Unblock the Notifications