ശ്രീലങ്കയില്‍ എല്‍ടിടിഇ നേതാവ് കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ എല്‍ടിടിഇയുടെ മുതിര്‍ന്ന നേതാവായ കൗസല്യനടക്കം നാല് എല്‍ടിടിഇ അംഗങ്ങള്‍ കാല്ലപ്പെട്ടു. എല്‍ടിടിഇയുടെ കിഴക്കന്‍ മേഖലകളുടെ നേതാവായിരുന്ന കൗസല്യന്റെ കൊലക്കു പിന്നില്‍ ശ്രീലങ്കന്‍ സേനയാണെന്ന് എല്‍ടിടിഇ ആരോപിച്ചു.
ആരോപണം ശ്രീലങ്കന്‍ സര്‍ക്കാര്‍ നിഷേധിച്ചു. കൊല നടത്തിയത് വിമതനേതാവായ കരുണയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ശ്രീലങ്കന്‍ സര്‍ക്കാരും എല്‍ടിടിഇയും തമ്മില്‍ 2002ലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനു ശേഷം കൊല്ലപ്പെടുന്ന ആദ്യത്തെ മുതിര്‍ന്ന തമിഴ്പുലി നേതാവാണ് കൗസല്യന്‍.
ബാട്ടിക്കലോക്കയിലെ പൂനാനിയില്‍ വച്ച് കൗസല്യന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയുണ്ടായ വെടിവയ്പിലാണ് ഇയാള്‍ മരിച്ചത്. കൗസല്യനൊപ്പം വാഹനത്തിലുണ്ടായിരുന്ന തമിഴ് രാഷ്ട്രീയ നേതാവ് ചന്ദ്രനെഹ്റുവിന് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് കനത്ത ഏറ്റുമുട്ടല്‍ നടന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications