ഗിരിജാവ്യാസ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗിരിജാ വ്യാസിനെ ദേശീയ വനിതാ കമ്മീഷന്റെ പുതിയ അധ്യക്ഷയായി നിയമിച്ചു.
ഇവരുടെ നിയമനത്തിന് കേന്ദ്ര മനുഷ്യ വിഭവ ശേഷി വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നു കരുതുന്നു.
മുന്‍ കേന്ദ്ര മന്ത്രിയും രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായിരുന്ന വ്യാസ് ഇപ്പോള്‍ എഐസിസിയുടെ മാധ്യമയൂണിറ്റിന്റെ ചുമലത വഹിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉദയപ്പൂരില്‍ മത്സരിച്ചു തോറ്റിരുന്നു. ക്യാബിനറ്റ് മന്ത്രിക്ക് തുല്യമാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ പദവി.
ബിജെപി സര്‍ക്കാരിന്റെ ഭരണകാലത്ത് നിയമിതയായ പൂര്‍ണിമ അദ്വാനിക്ക് പകരമാണ് ഗിരിജാ വ്യാസ് വനിതാ കമ്മീഷന്‍ അധ്യക്ഷയാകുന്നത്. ജനവരി 24ന് പൂര്‍ണിമ അദ്വാനിയുടെ കാലാവധി അവസാനിച്ചിരുന്നു. സിനിമാ നടി ശബ്നാ ആസ്മി, സാമൂഹ്യപ്രവര്‍ത്തക നഫിസ് അലി തുടങ്ങിയവരെയും വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.












Click it and Unblock the Notifications