ഹിമപാതം: ഏഴ് സൈനികരെ കാണാനില്ല
ശ്രീനഗര്‍: ഹിമപാതത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഏഴ് സൈനികരെ കാണാതായി. അടച്ചിട്ട ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ മൂവായിരത്തോളം യാത്രക്കാര്‍ കുടുങ്ങിയിട്ടുണ്ട്.
ഒരു സൈനികന്‍ കൂടി ബുധനാഴ്ച മരിച്ചു. ഇതോടെ ഹിമപാതത്തില്‍ മരിച്ച സൈനികരുടെ എണ്ണം എട്ടായി. തിരച്ചിലില്‍ ചൊവ്വാഴ്ച രണ്ട് സൈനികരെ കണ്ടെത്തിയിരുന്നു. മഞ്ഞിനടിയില്‍ പുതഞ്ഞ ഒരു ഫൈബര്‍ ഗ്ലാസ് ടോയ്ലറ്റിലാണ് ഇരുവരെയും കണ്ടെത്തിയത്.റോഡില്‍ വീണുകിടക്കുന്ന മഞ്ഞ് നാല്പതടിയോളം കുഴിച്ചാണ് സുരക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നത്.
തിങ്കളാഴ്ച ഹിമപാതത്തില്‍ കശ്മീരിലും ഹിമാചലിലുമായി 11 പേര്‍ മരിച്ചിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ബസ്സിലിരുന്ന ഒരാള്‍ കടുത്ത തണുപ്പ് മൂലം മരിച്ചു.
ഒറ്റപ്പെട്ട ദേശീയപാതയില്‍ പലയിടത്തായി നിര്‍ത്തിയിട്ടിരിക്കുന്ന അഞ്ഞൂറോളം വാഹനങ്ങളിലെ മൂവായിരത്തോളം യാത്രക്കാരില്‍ ഏറെ പേരും സമീപത്തുള്ള വീടുകളിലാണ് അഭയം തേടിയിരിക്കുന്നത്.












Click it and Unblock the Notifications