Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീലസിഡിയിലെ ചിത്രങ്ങള്‍ മുന്‍ മിസ് ജമ്മുവിന്റേത്

ചണ്ഡീഗഢ്: ജമ്മു-കശ്മീര്‍ പൊലീസ് വിശധപരിശോധനയ്ക്കയച്ച അശ്ലീല ചിത്രങ്ങളടങ്ങിയ സിഡിയിലെ പെണ്‍കുട്ടി മുന്‍ മിസ് ജമ്മു കശ്മീരായ അനാര ഗുപ്തയാണെന്ന് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായി ലബോറട്ടറി വൃത്തങ്ങള്‍ അറിയിച്ചു.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിഡി ജനവരി 23നാണ് പരിശോധനക്കയച്ചത്. ഇതേ സിഡി തന്നെയാണോ പരിശോധനയ്ക്കായി ഹൈദരാബാദിലെ ലബോറട്ടറിയിലേക്കയച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. സിഡിയിലുള്ളത് വ്യാജചിത്രങ്ങളല്ലെന്നും ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

സിഡിയെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയാന്‍ ലബോറട്ടറി ഡയറക്ടര്‍ ആര്‍.എസ് വര്‍മ വിസമ്മതിച്ചു. ഇതെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ജമ്മു-കശ്മീര്‍ പൊലീസ് സൂപ്രണ്ടിനയച്ചു കൊടുത്തതായി അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിനൊപ്പം സിഡിയിലെ ചിത്രങ്ങളുടെ പകര്‍പ്പും അയച്ചിട്ടുണ്ട്.

അതേ സമയം ലബോട്ടറിയുടെ ഈ കണ്ടെത്തലിനെതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നല്‍കുമെന്ന് അനാരയുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു. ലബോട്ടറിയുടെ വെളിപ്പെടുത്തല്‍ അനാരയെ അപകീര്‍ത്തിപ്പെടുത്താനുള്ള ജമ്മു പൊലീസിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+