വൈക്കോ ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തും
ചെന്നൈ: എംഡിഎംകെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വൈക്കോയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം ഫെബ്രവരി ഒന്‍പത് ബുധനാഴ്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തും.
തമിഴ്നാടും കേരളവുമായുള്ള നദീജലതര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെടുന്ന നിവേദനം സമര്‍പ്പിക്കാനാണ് കൂടിക്കാഴ്ച. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഫെബ്രവരി ഒന്‍പത് ബുധനാഴ്ച ഫോണില്‍ സംസാരിക്കുമെന്ന് വൈക്കോ അറിയിച്ചു.
കേരള സര്‍ക്കാരിനോട് തമിഴ്നാട്ടിലെ കര്‍ഷകരെ സഹായിക്കണെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുമെന്ന് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ വൈക്കോ പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലസംഭരണനിരപ്പ് ഉയര്‍ത്തുക, അണക്കെട്ട് തമിഴ്നാടിന് കൈമാറ്റം ചെയ്യുക, പടിഞ്ഞാറു ദിശയിലേക്ക് ഒഴുകുന്ന നദികള്‍ തമിഴ്നാട്ടിലേക്കു തിരിച്ചുവിടുക എന്നിവയടക്കമുള്ള ആവശ്യങ്ങളുള്‍പ്പെട്ട പ്രമേയം ഡിണ്ടിഗലില്‍ ഈയടുത്തു നടന്ന പാര്‍ട്ടി കര്‍ഷക സമ്മേളനം പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്കെത്തുന്നത്.
മുന്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടി ട്രഷററുമായ കെ കണ്ണപ്പന്‍, ലോക്സഭാംഗങ്ങളായ കൃഷ്ണന്‍, സിപ്പിപ്പാറ രവിചന്ദ്രന്‍, ഗണേശമൂര്‍ത്തി, ആര്‍.ടി മാരിയപ്പന്‍ എന്നിവരും ഈറോഡ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പാര്‍ട്ടി സെക്രട്ടറിമാരുമാണ് മുഖ്യമന്ത്രിയെ കാണാനെത്തുന്ന സംഘത്തിലുണ്ടാവുക.












Click it and Unblock the Notifications