പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല: വക്കം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള കൂടിയ പ്രായപരിധി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് വക്കം അറിയിച്ചു.
പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് തൊഴില്‍രഹിതരായ ലക്ഷക്കണക്കിനാളുകളുടെ അവസരം നിഷേധിക്കലാണ്. ഇതൊരു സാമൂഹ്യ പ്രശ്നമായി കണ്ട് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
നികുതി പിരിവില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1000 കോടി രൂപ അധികം നികുതി പിരിച്ചു. വരുന്ന വര്‍ഷം 1500 കോടി അധികം പിരിക്കാനാവുമെന്നാണ് കരുതുന്നത്- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications