സിപിഎം-ലീഗ് സംഘര്‍ഷം: മൂന്നുപേര്‍ക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്തെ തിരൂരിലുണ്ടായ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തനകനും പരിക്കേറ്റു.
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ബാനറുകള്‍ ലീഗ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കുത്തിയലിക്കടവത്ത് അലിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീഗ് പ്രവര്‍ത്തകരായ എ.കെ നസീം സിയാദ്, പൊന്നന്‍കടവത്ത് മൊഹമ്മദ് റാഫി എന്നിവരെ ചെറിയ പരിക്കുകളോടെ തിരൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications