Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി

തിരുവനന്തപുരം: രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഫിബ്രവരി ഒമ്പത് ബുധനാഴ്ച എ. കെ. ജി. സെന്ററില്‍ തുടങ്ങി.

മലപ്പുറം സംസ്ഥാന സമ്മേളനത്തിന് മുമ്പുള്ള ഒടുവിലത്തെ സംസ്ഥാന കമ്മിറ്റി യോഗമെന്ന നിലയില്‍ പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ യോഗത്തില്‍ സജീവചര്‍ച്ചാവിഷയമാവും.

സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന് യോഗം അന്തിമരൂപം നല്‍കും. സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായി സെക്രട്ടറിയേറ്റ് യോഗം ചൊവ്വാഴ്ച നടന്നിരുന്നു.

പാര്‍ട്ടിയില്‍ മേധാവിത്തം നേടിക്കഴിഞ്ഞ വി. എസ് പക്ഷം പിണറായി വിജയനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാന്‍ നീക്കം നടത്തുന്നുണ്ട്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ മൂര്‍ഛിക്കുന്ന സാഹചര്യത്തില്‍ പോളിറ്റ് ബ്യൂറോ ഇടപെടണമെന്ന നിലപാടിലാണ് പിണറായി പക്ഷം. അതേ സമയം സംസ്ഥാന സമ്മേളനങ്ങളിലെ ജനാധിപത്യപരമായ ഇടപെടലുകള്‍ക്കെതിരെ പോളിറ്റ് ബ്യൂറോ രംഗത്ത് വരാന്‍ സാധ്യതയില്ല. പോളിറ്റ് ബ്യൂറോ ഇടപെടാന്‍ സാധ്യതയില്ലെന്നത് വി. എസ്. പക്ഷത്തിന് ഗുണകരമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+