ഫീസ് പ്രശ്നം: 40 വിദ്യാര്‍ഥികളെ പുറത്താക്കി
തൃശൂര്‍: മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ 40 രണ്ടാം വര്‍ഷം എംബിബിഎസ് വിദ്യാര്‍ഥികളെ ഫീസ് പ്രശ്നത്തിന്റെ പേരില്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ നിന്ന് പുറത്താക്കി.
18 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളുമാണ് ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ പുറത്തായത്. സര്‍ക്കാര്‍ കോളജുകളിലെ നിരക്കില്‍ ഫീസ് നല്‍കിയാല്‍ മതിയെന്ന ഉറപ്പില്‍ പ്രവേശനം നേടിയ തങ്ങളോട് സ്വാശ്രയ കോളജുകളിലെ ഫീസ് നല്‍കാന്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. സ്വാശ്രയ നിരക്കില്‍ ഫീസ് അടയ്ക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇവരെ പുറത്താക്കിയത്.
ഫീസ് പ്രശ്നത്തിന്റെ പേരില്‍ തങ്ങളെ പുറത്താക്കിയതില്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും വിദ്യാര്‍ഥികള്‍ പരാതി അയച്ചിട്ടുണ്ട്.












Click it and Unblock the Notifications