ജയിലുകളില്‍ പുകവലി നിരോധിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ പുകവലി നിരോധനം നടപ്പിലാക്കിയേക്കും. ജയില്‍ ആസ്ഥാനത്തുനിന്ന് ഇത് സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിലേക്ക് അയച്ചുകഴിഞ്ഞു. സര്‍ക്കാര്‍ പുകവലി നിരോധന ഉത്തരവിറക്കിയാല്‍ അത് രാജ്യത്തിനാകെ മാതൃകയാവുമെന്നും അഭിപ്രായമുണ്ട്.
കേരളത്തിലെ ജയിലുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെ മൊബൈലുകള്‍ ജയിലുകളില്‍ നിരോധിച്ചുകൊണ്ട് സുപ്രീംകോടതിയും ഉത്തരവായിരുന്നു.
ജയിലുകളില്‍ നടക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ മുഖ്യമായും കഞ്ചാവ്, ബീഡി എന്നിവയുടെ ഉപയോഗം മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ജയിലുകളിലടക്കം നിത്യേന വന്‍തോതില്‍ കഞ്ചാവ് എത്തുന്നതും ഇതിന്റെ പിന്നില്‍ ചില സ്വാധീനമുള്ളവര്‍ പ്രവര്‍ത്തിക്കുന്നതും ജയിലുകളില്‍ പുകവലി അനുവദിക്കുന്നതുകൊണ്ടാണെന്ന് സൂചനയുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ ജയിലുകളില്‍ ബീഡി വിതരണം ചെയ്യുന്നുണ്ട്.
തടവുകാര്‍ വളരെവേഗം ബ്രൗണ്‍ഷുഗറിനും മറ്റ് മയക്കുമരുന്നുകള്‍ക്കും അടിമയാകുന്നതും പുകവലി മൂലമാണെന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശയില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications