Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റേത് അച്ചടക്കലംഘനമല്ല: രവി

കൊല്ലം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ കരുണാകരന്‍ നടത്തിയ വിമര്‍ശനം അച്ചടക്കലംഘനമല്ലെന്ന് വയലാര്‍ രവി പറഞ്ഞു.

കോണ്‍ഗ്രസില്‍ അഭിപ്രായം പറയാന്‍ ലൈസന്‍സ് ഉള്ളത് കരുണാകനും തനിക്കും മാത്രമാണ്. കരുണാകരന് അഭിപ്രായം പറയാന്‍ കുറച്ചുകൂടി അധികാരമുണ്ടെന്നു പറയാം. എന്നാല്‍ അഭിപ്രായപ്രകടനം നടത്തുന്നത് ഔചിത്യത്തോടെയാവണം. കാലില്‍ ചവിട്ടി വഴക്കുണ്ടാക്കുന്നതിനോട് തനിക്ക് യോജിപ്പില്ല.

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടത്തണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് മുക്തമാവാന്‍ സംഘടനാ തിരഞ്ഞെടുപ്പിനേ കഴിയൂ. വാര്‍ഡുതലം മുതല്‍ പുതിയ നേതൃനിര വരണം.

കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കുന്ന ഔദാര്യമല്ല. രാജ്യത്തെ ജനങ്ങളുടെ ചിന്തയ്ക്കൊപ്പം അവര്‍ക്കും നില്‍ക്കേണ്ടിവരുന്നു. ബാങ്കിംഗ് മേഖലയുടെ സ്വകാര്യവത്കരണം പാടില്ലെന്ന് വയലാര്‍ രവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+