കേരള കൗമുദിക്കെതിരെ ദേശാഭിമാനി
തിരുവനന്തപുരം: സിപിഎം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പേരില്‍ കേരളകൗമുദിക്കെതിരെ ദേശാഭിമാനിയുടെ കടുത്ത വിമര്‍ശനം.
തിരുവനന്തപുരത്ത് നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ സിപിഎം സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ദേശാഭിമാനി കേരള കൗമുദിയെ വിമര്‍ശിച്ചത്.
പ്രതിനിധികളോട് പിണറായി നടത്തിയ പ്രസംഗം കൗമുദി പ്രസിദ്ധീകരിക്കരുതായിരുന്നു. സമ്മേളനത്തിലെ ഏതൊക്കെ ഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് പിണറായി മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ച് റിപ്പോര്‍ട്ടിംഗ് നടത്തിയത് ശരിയായില്ലെന്ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
പിണറായി വിജയനെ പുകഴ്ത്തുന്ന ലേഖനത്തില്‍ കേരളത്തിന്റെ സമഗ്രവികസനത്തിന് പിന്നിലെ പ്രമുഖ ശില്പിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications