മദനിക്കു വേണ്ടി ഇന്ന് ജാമ്യാപേക്ഷ നല്‍കും
കോഴിക്കോട്: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മദനിക്കുവേണ്ടി ഫെബ്രവരി ഒമ്പത് ബുധനാഴ്ച ചെന്നൈ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.
നേരത്തെ സുപ്രീംകോടതിയില്‍ മദനി നല്‍കിയ ജാമ്യാപേക്ഷ നിരസിക്കുകയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
വിചാരണ കൂടാതെ മദനിയെ ജയിലില്‍ അടച്ചത് ഭരണഘടനയുടെ 21-ാം ചട്ടത്തിന്റെ ലംഘനമാണ്. ഇക്കാരണത്താലാണ് മദനിക്കുവേണ്ടി ജാമ്യാപേക്ഷ നല്‍കുന്നതെന്ന് അഡ്വ. രാംകുമാര്‍ പറഞ്ഞു.
ഫെബ്രവരി എട്ട് ചൊവാഴ്ച രാവിലെ അഡ്വ. കെ. രാംകുമാര്‍, മുന്‍ നിയമവകുപ്പ് സെക്രട്ടറി സി. ഖാലിദ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ എന്നിവര്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി മദനിയെ സന്ദര്‍ശിച്ചിരുന്നു.
വളരെ നിരാശനും ക്ഷീണിതനുമായാണ് മദനിയെ കണ്ടതെന്ന് രാംകുമാര്‍ പറഞ്ഞു. ബോംബ് സ്ഫോടനക്കേസില്‍ 1400 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 22 സാക്ഷികള്‍ മാത്രമാണ് മദനിക്കെതിരായി മൊഴി നല്‍കിയത്. മദനിയുടെ അമ്മൂമ്മ മരിച്ചപ്പോള്‍ പോലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നു പറഞ്ഞ സംസ്ഥാനസര്‍ക്കാര്‍ ജനവികാരം എതിരായ ഒരു മന്ത്രിയെ സംരക്ഷിക്കാന്‍ 1600ഓളം പോലീസുകാരെയാണ് നിയോഗിച്ചതെന്നും അഡ്വ കെ രാംകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications