കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ മന്ത്രിയെ ഉള്‍പ്പെടുത്തില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് രാജിവച്ച കെ. പി. വിശ്വനാഥന് പകരം പുതിയൊരാളെ മന്ത്രിസഭയിലുള്‍പ്പെടുത്തില്ല. മുഖ്യമന്ത്രിയോ മുതിര്‍ന്ന ഏതെങ്കിലും മന്ത്രിയോ ആയിരിക്കും വനംവകുപ്പ് തത്കാലം കൈകാര്യം ചെയ്യുന്നത്.

രാജി വയ്ക്കാനുള്ള തീരുമാനം നേരത്തെ തന്നെ വിശ്വനാഥന്‍ മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അറിയിച്ചിരുന്നു. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ ചൊവ്വാഴ്ച തുടങ്ങിയപ്പോള്‍ ആദ്യമേ രാജിവയ്ക്കാമെന്ന നിലപാടിലായിരുന്നു വിശ്വനാഥന്‍.

കുഞ്ഞാലിക്കുട്ടി പ്രശ്നം പോലെ സര്‍ക്കാരിന്റെ പ്രതിഛായയെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ് രാജവയ്ക്കാനുള്ള തീരുമാനമുണ്ടായത്. നേരത്തെ കോടതിയുടെ എതിര്‍പരാമര്‍ശത്തിന് വിധേയമായിട്ടുള്ള മന്ത്രിമാരെല്ലാം രാജിവച്ചിട്ടുണ്ടെന്ന കീഴ്വഴക്കമുള്ളതിനാല്‍ രാജിയല്ലാതെ വിശ്വനാഥന് മുന്നില്‍ വേറെ മാര്‍ഗമുണ്ടായിരുന്നില്ല.

ആറ് തവണ നിയമസഭാംഗമായിട്ടുള്ള വിശ്വനാഥന്‍ രണ്ട് തവണ മന്ത്രിയായി. രണ്ട് വട്ടവും അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പേ മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X