ഉമ്മന്‍ചാണ്ടി ഏകാധിപതി: മുരളീധരന്‍
കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു ഏകാധിപതിയുടെ മട്ടിലാണ് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.
യുഡിഎഫിന് ദോഷം ചെയ്യുന്നതാണ് സര്‍ക്കാരിന്റെ നയങ്ങള്‍. ഇതുമൂലമാണ് കരുണാകരന്‍ സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയത്. കരുണാകരന്‍ കോണ്‍ഗ്രസുകാരുടെ മൊത്തം വികാരമാണ് പ്രകടിപ്പിച്ചത്. അത് മനസിലാക്കാന്‍ സര്‍ക്കാരിന് കഴിയണം.
ലോക്സഭാ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്ഥിതിയില്‍ നിന്നും കാര്യങ്ങള്‍ ഒട്ടും മുന്നോട്ടുപോയിട്ടില്ല. മദ്യനയവും ലോട്ടറി നിരോധനവും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനും ജനവികാരം യുഡിഎഫിനെതിരാക്കും.
സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ വൈകിക്കുകയാണ്. ഇനിയും തിരഞ്ഞെടുപ്പ് മാറ്റിവച്ചാല്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കാന്‍ ആളുകള്‍ മടിക്കുന്ന സ്ഥിതി വരും- മുരളി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications