ശമ്പള പരിഷ്കരണത്തിന് കമ്മിഷനെ നിയമിക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മിഷനെ നിയമിക്കുമെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമായ ക്ഷാമബത്ത സംസ്ഥാന സര്‍ക്കാര്‍ക്കും ജീവനക്കാര്‍ക്കും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫിബ്രവരി ഒമ്പത് ബുധനാഴ്ച ബജറ്റ് ചര്‍ച്ചയിന്മേല്‍ മറുപടി പറയുകയായിരുന്നു വക്കം.
കല്യാണ ഓഡിറ്റോറിയങ്ങള്‍ക്കുള്ള ആഡംബര നികുതി 3000 രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തും. കൊച്ചി, കോഴിക്കോട് നഗരങ്ങളുടെ വികസനത്തിനായി രണ്ട് കോടി രൂപ വീതം അധികം അനുവദിച്ചിട്ടുണ്ട്. എറണാകുളത്തെ സഹോദരന്‍ അയ്യപ്പന്‍ റോഡിനായി ഒരു കോടി രൂപ വകയിരുത്തും. തീരദേശ വികസനത്തിനും ഒരു കോടി രൂപ അധികം നീക്കിവച്ചിട്ടുണ്ട്.
എംഎല്‍എ ഫണ്ട് 75 ലക്ഷം രൂപയാക്കിയതായി മന്ത്രി അറിയിച്ചു. കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 578 കോടിയും തെങ്ങ് കൃഷിക്ക് 64.55 കോടിയും മാറ്റിവച്ചിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങളും മദ്യവും വാറ്റിനു കീഴില്‍ കൊണ്ടുവരും. മെഴുകുതിരി, കുടുംബശ്രീ ഉത്പന്നങ്ങള്‍, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയെ വാറ്റില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications