വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം
മൂന്നാര്‍: മറയൂര്‍ ടൗണില്‍ വനം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ആക്രമണത്തിനു പിന്നില്‍ ചന്ദന മാഫിയയാണെന്നു കരുതുന്നു.
മറയൂര്‍ പൊലീസ് സ്റേഷനു സമീപം ഫെബ്രവരി ഒന്‍പത് ബുധനാഴ്ചയാണ് സംഭവമുണ്ടായത്. മറയൂരില്‍ സംശയമുയര്‍ത്തി നിന്ന സംഘത്തെ ചോദ്യചെയ്യാനുള്ള വനം വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ ശ്രമമാണ് ഇതിനു കാരണം. കത്തിയും മാരാകയുധങ്ങളുമുപയോഗിച്ചായിരുന്നു ആക്രമണം.
ഉദ്ദ്യോഗസ്ഥരെ ആക്രമിച്ചവര്‍ ടൗണില്‍ ഭീകരാന്തരീഷവും സൃഷ്ടിച്ചു. അക്രമം നടത്തിയവര്‍ പിന്നീട് ഓടി മറഞ്ഞു. സംഭവത്തില്‍ ആര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടില്ല. പ്രതികളെക്കുറിച്ച് അറിയില്ലെന്നും പൊലീസ് പറയുന്നു.












Click it and Unblock the Notifications