Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി: മുഖ്യമന്ത്രിക്ക് പരമേശ്വരന്റെ കത്ത്

തിരുവനന്തപുരം: സുനാമി ദുരന്തം വിതച്ച ആലപ്പാട് ഗ്രാമം പുനര്‍നിര്‍മിക്കുന്നതിന് മുന്നോട്ടുവന്ന അമൃതാനന്ദമയി മഠത്തിന് സര്‍ക്കാര്‍ അതിനുള്ള അനുമതി നല്‍കാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു.

ആലപ്പാട് ഗ്രാമത്തിലെ പുനരധിവാസ പ്രവര്‍ത്തനം പൂര്‍ണമായും ഏറ്റെടുക്കുന്നതിന് അമൃതാനന്ദമയി മഠത്തിന് അനുവാദം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് കത്തില്‍ പറഞ്ഞു.

അമൃതാനന്ദമയി ജനിച്ചതും വളര്‍ന്നതും ആലപ്പാടാണ്. അവര്‍ക്ക് ആ ഗ്രാമത്തെ വളരെയടുത്തറിയാം. ഗ്രാമം പൂര്‍ണമായും പുനര്‍നിര്‍മിക്കുന്നതിന് സന്നദ്ധരായ ഒരു സംഘം അമൃതാനന്ദമയി മഠത്തിനുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് ആലപ്പാടിന്റെ പൂര്‍ണമായ പുനര്‍നിര്‍മാണം അമൃതാനന്ദമയി മഠത്തെ ഏല്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ചില സംഘടനകള്‍ക്ക് അനുമതി നല്‍കിയത് ശരിയായില്ല. നമ്മുടെ സംസ്കാരത്തെ കുറിച്ചോ ജനങ്ങളെ കുറിച്ചോ അറിയാത്തവരാണ് ഈ സംഘടനകളിലുള്ളവര്‍. രാഷ്ട്രീയ, സാമുദായിക ലക്ഷ്യങ്ങളോടെയെത്തുന്ന ഇത്തരം സംഘടനകള്‍ക്ക് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ട്- പരമേശ്വരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+