പൊതുജീവിതം അവസാനിപ്പിക്കുന്നു: വിശ്വനാഥന്‍
തിരുവനന്തപുരം: താന്‍ പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച കെ. പി. വിശ്വനാഥന്‍ പറഞ്ഞു.
തന്റെ പൊതുജീവിതത്തില്‍ ആദ്യമായാണ് ഇത്തരം അനുഭവം. ആറ് തവണ എംഎല്‍എയും രണ്ടുതവണ മന്ത്രിയുമായിട്ടുള്ള താന്‍ പല നിലകളിലും പൊതുപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഒരിക്കല്‍പോലും തനിക്ക് അര്‍ഹിക്കാത്ത പണം അഴിമതിയിലൂടെ നേടിയിട്ടില്ല- വിശ്വനാഥന്‍ പറഞ്ഞു.
ഫിബ്രവരി ഒമ്പത് ബുധനാഴ്ച മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയതിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിശ്വനാഥന്‍.
ധാര്‍മിക മൂല്യങ്ങളെ മാനിക്കുന്നതിനാനാലാണ് രാജിവയ്ക്കാന്‍ താന്‍ തീരുമാനിച്ചത്. ആദര്‍ശനിഷ്ഠയുള്ള താന്‍ തെറ്റായൊന്നും ചെയ്തിട്ടില്ല. രാജി തീരുമാനം തന്റേതു മാത്രമാണ്. ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയല്ല രാജി.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജിയുടെ പരാമര്‍ശം. ജഡ്ജിയുടെ പരാമര്‍ശം തികച്ചും സാങ്കല്പികമാണ്. ഈ പരാര്‍മശം തനിക്ക് വേദനയുണ്ടാക്കിയതായി വിശ്വനാഥന്‍ പറഞ്ഞു.












Click it and Unblock the Notifications