കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യന്ത്രത്തകരാറ്: എയര്‍ ഇന്ത്യ വിമാനം മുംബൈയിലിറക്കി

  • By Staff
Google Oneindia Malayalam News

മുംബൈ: ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം സാങ്കേതികത്തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി മുംബൈയില്‍ ഇറക്കി. വിമാനയാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു.

കൊച്ചിയില്‍ ഇറക്കേണ്ട എ 310വിമാനം ഹൈഡ്രോളിക് എന്‍ജിനിലുണ്ടായ തകരാറു മൂലം മുംബൈയിലേക്കു തിരിച്ചുവിടുകയായിരുന്നു. മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ പുലര്‍ച്ചെ മൂന്ന് അമ്പതോടെയാണ് വിമാനമിറക്കിയത്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മൂന്നുമണിക്കൂറിനു ശേഷം മറ്റൊരു വിമാനത്തില്‍ കൊച്ചിയിലെത്തിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X